റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ജംഗിള്‍ ബുക്കിലെ ബഗീരയോട് സാദൃശ്യമുള്ള കര്‍ണാടകയിലെ വനത്തില്‍ നിന്നുള്ള കരിമ്പുലിയുടെ ചിത്രം ഏറ്റെടുത്ത് നെറ്റിസണ്‍സ്.
കര്‍ണാടകയിലെ കബിനിയില്‍ നിന്ന് 2019ല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മരത്തിന് പിന്നില്‍ നിന്ന് ക്യാമറയിലേക്ക് ഉറ്റ് നോക്കുന്നതും കാട്ടിലൂടെ ശാന്തനായി നടന്നുപോകുന്നതുമായ,എര്‍ത്ത് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെക്കപ്പെട്ട കരിമ്പുലിയുടെ ചിത്രമാണിത്.

കബിനി വനത്തിലൂടെ നടന്ന് നീങ്ങുന്ന കരിമ്പുലി എന്ന കുറിപ്പോടെയാണ് എര്‍ത്ത് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ജംഗിള്‍ ബുക്കിലെ ബഗീരയോട് സാദൃശ്യമുള്ളതാണ് ചിത്രം വൈറലായതിന് കാരണം. ബഗിരയെന്ന് പറഞ്ഞ് നിരവധി പേരാണ് ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *