പാലക്കാട്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ടെലിവിഷന്‍ വിതരണതിന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലാ വ്യവസായ വകുപ്പ് 47 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. ഇതോടെ വ്യവസായവകുപ്പ് 274 ടെലിവിഷനുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജമോഹന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. കൃഷ്ണന് ടി.വി കൈമാറി.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടി.വി ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. ചലഞ്ചിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ 125 ടി.വിയും രണ്ടാംഘട്ടത്തില്‍ 102 ടി.വിയും വിതരണം ചെയ്തിരുന്നു. കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് പത്തായിരം മാസ്‌കുകളും വകുപ്പ് വിതരണം ചെയ്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5916/online-study–television-distribution-.html

