റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായ ത്തിലെ കടമ്പോട് വിവിധയിനം പ്ലാവുകളുടെ തോട്ടമൊരു ങ്ങുന്നു. പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ 32 സെന്റ് സ്ഥലത്താണ് തോട്ടമൊരുങ്ങുന്നത്. കേരളത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന 17 ഇനം പ്ലാവുകള്‍ ഇവിടെ നട്ടുവളര്‍ത്തും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോടാലി യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊടകര സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകനായ പി എസ് സുരേന്ദ്രനാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇദ്ദേഹത്തിന്റെയും സഹോദരന്‍ ഷൈലജന്‍ പള്ളായിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാവിന്‍ തോട്ടമൊരുങ്ങുക. വിവിധയിനം പ്ലാവുകളുടെ സംരക്ഷകനും കര്‍ഷകനുമായ പ്ലാവ് ജയന്‍ നല്‍കിയ നാടന്‍ തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. തേന്‍ വരിക്ക, സിന്ദൂരം, തേങ്ങ ചക്ക, താമര ചക്ക, നാവരിക്ക, മങ്കട തേന്‍ വരിക്ക തുടങ്ങിയ 17 ഇനം തൈകളാണ് പ്ലാവിന്‍ തോട്ടത്തില്‍ വളര്‍ത്തുക.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5918/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *