ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയ്ക്ക് പിന്നില്‍ ചൈന തന്നെയാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് വ്യാപനം രഹസ്യമാക്കി വെച്ച് ലോകം മുഴുവന്‍ പടരാന്‍ വഴിയൊരുക്കിയ ചൈന അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് വരുത്തി വച്ചതെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നും ട്രംപ് പറഞ്ഞു.
വൈറസ് വ്യാപനം രഹസ്യമാക്കി വെച്ചും മറച്ചുവെച്ചും അത് 189 രാജ്യങ്ങളില്‍ പടരാന്‍ വഴിയൊരുക്കി. ഇതിനെല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ കഴിവില്ലായ്മയാണ് ലോകമെമ്പാടുമുള്ള ആളുകള്‍ രോഗം ബാധിച്ച് മരിക്കുന്നതിനിടയാക്കിയതെന്ന് കഴിഞ്ഞ മെയ് മാസം ഇദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം ചൈന തുടര്‍ച്ചയായി നിഷേധിക്കുകയാണ് ചെയ്യുന്നത്. വൈറസ് വ്യാപനം തങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അമേരിക്ക ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും ചൈന ആരോപിക്കുന്നു.

