റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആണവപോര്‍മുന വഹിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയം. 5,400 കിലോമീറ്ററാണ് പ്രഹര പരിധി. ഈ പരിധിയില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങും ഉള്‍പ്പെടും.

ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍, തവാങ് സംഘര്‍ഷത്തിനു മുമ്പാണു മിസൈല്‍ പരീക്ഷണം നിശ്ചയിച്ചതെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒഡിഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 2012 ലായിരുന്നു അഗ്നിയുടെ ആദ്യപരീക്ഷണം.

ഇന്ത്യയുടെ അഗ്നി മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം െചെന രംഗത്തുവന്നിരുന്നു. യു.എന്‍. രക്ഷാകൗണ്‍സിലിലാണ് അവര്‍ ആശങ്ക അറിയിച്ചത്.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ദ് ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയത്. പട്‌ന, പൃഥ്വി, അഗ്നി, ത്രിശൂല്‍, നാഗ്, ആകാഷ് മിെസെലുകളാണ് ഈ പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *