റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാഗതനായ ആമിര്‍ പള്ളിക്കല് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്ര മാറ് “ആയിഷ” ചിത്രം ജനുവരി ഇരുപതിന് എത്തുന്നു.

അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ സിനിമ റിലീസ് ആകുന്നത് ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബ്യയില്‍ ലഭിക്കുന്നത്.

സൗദി അറേബിയയില്‍ ലഭിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണന്‍, സുഹൈൽ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഇന്ത്യന്‍, അറബി പിന്നണി ഗായകർ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കല് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . ആഷിഫ് കക്കോടിയാണ് രചന.മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്ന, പൂർണ്ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈന്സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.’

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്നു. ഫെദർ ടച്ച്‌ മൂവി ബോക്സ്, ഇമാജിന് സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.ഛായാഗ്രഹണം വിഷ്ണു ശര്മ നിർവ്വഹിക്കുന്നു. എഡിറ്റർ- അപ്പു എന്. ഭട്ടതിരി, കല- മോഹന്ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്സ് സേവ്യര്, ചീഫ് അസ്സോസിയേറ്റ്- ബിനു ജി , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്- രോഹിത് കെ. സുരേഷ്, ലൈന് പ്രൊഡ്യൂസർ- റഹിം പി.എം.കെ,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *