കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ പുരോഗതി സുപ്രീം കോടതി 13/12/2022 പരിഗണിക്കും. മൂന്നുമാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിചാരണക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സാധിക്കുമെങ്കില്‍ ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയംകൂടി അനുവദിക്കണമെന്നഭ്യര്‍ഥിച്ച് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് ഉചിതമെന്നാണ് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞത്. കഴിവതും ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നും എല്ലാ കക്ഷികളും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതിയും നടനുമായ ദിലീപ് പരാതി നല്‍കിയിട്ടുണ്ട്. നികൃഷ്ടആരോപണങ്ങളാണു വിചാരണക്കോടതി ജഡ്ജിക്കെതിരേ ഉന്നയിക്കുന്നത്. ഇത് ഗൗരവമേറിയ വിഷയമാണെന്നാണ് ദിലീപിന്റെ വാദം.



