കൊച്ചി: കേരള ബാങ്കിന്റെ ഐ.ടി. സംയോജനം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. കേരള ബാങ്കിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി സംയോജനത്തിന്റെ സുപ്രധാന കടമ്പകള്‍ പിന്നിട്ടുകഴിഞ്ഞു. വിരല്‍ത്തുമ്പില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകും വിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് മൊെബെലില്‍ ഓരോ മാസത്തെയും വിശേഷ ദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ വിവിധ സ്‌കീമുകളും മനസിലാക്കാന്‍ കഴിയുന്ന 2023 ലെ കലണ്ടര്‍ ചടങ്ങളില്‍ പ്രകാശനം ചെയ്തു.വാര്‍ഷികത്തോടനുബന്ധിച്ച് കാക്കനാട് ക്രെഡിറ്റ് പ്രോസസിങ് സെന്ററില്‍ ബാങ്ക്
പ്രസിഡന്റ് പതാക ഉയര്‍ത്തി. ബാങ്ക് ഭരണ സമിതിയംഗം അഡ്വ. പുഷ്പ ദാസ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേഷ്, ജനറല്‍ മാനേജര്‍ ഡോ.എന്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

