റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകര: കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ അയല്‍വാസി തകര്‍ത്തതായി പരാതി. ആയഞ്ചേരി റഹമാനിയ ഹൈസ്‌കൂള്‍ അധ്യാപകന്‍ ചേരാപുരത്തെ കാഞ്ഞിരമുള്ളതില്‍ സതീശന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളാണ് അയല്‍വാസി അടിച്ചു തകര്‍ത്തത്. പുതിയതും പഴയതുമായ കാറുകളാണ് തകര്‍ക്കപ്പെട്ടത്. ഗ്ലാസുകളും ബോണറ്റും അടിച്ചു തകര്‍ത്തിട്ടുണ്ട്. വീട്ടു മതിലില്‍ സ്ഥാപിച്ച വൈദ്യുത ബള്‍ബുകളും അനുബന്ധ സാധനങ്ങളും തകര്‍ത്തു. പട്ടാപ്പകല്‍ ഭീഷണി മുഴക്കിയാണ് കാറുകള്‍ തകര്‍ത്തതെന്നാണ് പരാതി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറ്റ്യാടി പോലീസെത്തി സമീപവാസിയായ ജിബീഷിനെ പിടികൂടി. പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *