റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ കനത്ത മഴ: മരണം 54 ആയി

September 28, 2019 - 1:45 pm

ലഖ്നൗ സെപ്റ്റംബര്‍ 28: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ നാശം വിതച്ചു. പ്രത്യേകിച്ച് സംസ്ഥാനത്തിന്‍റെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ പെയ്ത മഴയില്‍ 54 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

വാരണാസി, ചന്ദൗലി, അമേഠി എന്നിവിടങ്ങളിലാണ് ശക്തമായ മഴയില്‍ നിരവധി പേര്‍ മരിച്ചത്. നടപടികള്‍ സ്വീകരിക്കണമെന്നും മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും യോഗി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയ്ക്ക്ശേഷം മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *