റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാണിമേല്‍: കോഴിക്കോട് മന്ത്രവാദ ചികിത്സയെത്തുടര്‍ന്ന് അവശനിലയിലായ പതിനേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന വെങ്കിടേശ്വന്റെയും റാണിയുടെയും മകള്‍ അമ്പിളി(17)യെയാണ് വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപ്പെടലിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

അവശനിലയിലായ പെണ്‍കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പനി ബാധിച്ച പെണ്‍കുട്ടിയുടെ അസുഖം മാറാന്‍ കോളനിയിലെ മധ്യവയസ്‌കന്‍ മന്ത്രവാദം നടത്തിയതായി പറയുന്നു. മന്ത്രവാദ അവശിഷ്ടങ്ങള്‍ സമീപത്തെ പുഴയില്‍ ഒഴുക്കുകയായിരുന്നു. സംഭവമറിഞ്ഞു വീട്ടിലെത്തിയവര്‍ വളയം പോലീസില്‍ വിവരം അറിയച്ചതിനെത്തുടര്‍ന്നാണ് അമ്പിളിയെ ആശുപത്രിയിലേക്കു മാറ്റിയത്. ഒഴിഞ്ഞ വീട്ടില്‍നിന്നു പേടിച്ച് ബാധ കയറിയെന്നാണു വീട്ടുകാര്‍ പറയുന്നത്. തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *