റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ സമരം ശക്തമാക്കി സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ. സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമടക്കം ആയിരങ്ങൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പങ്കാളിത്ത പെൻഷൻ പിൻവലിക്കാത്തതിൽ സർക്കാരിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ സർക്കാർ നിയമിച്ച സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കേണ്ട കാര്യമുണ്ടോയെന്ന് കാനം ചോദിച്ചു. റിപ്പോർട്ട് ജീവനക്കാരുമായി ചർച്ച ചെയ്യണമെന്നും സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് കാനം ആവശ്യപ്പെട്ടു

2013 ഏപ്രിൽ ഒന്നുമുതൽ സംസ്ഥാന സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനവും സംസ്ഥാന സർക്കാർ തത്തുല്യവിഹിതം പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കും.

സ്റ്റാറ്റ്യൂട്ടറി പെൻഷനെ അപേക്ഷിച്ച് തുഛമായ പെൻഷനാണ് ലഭിക്കുന്നത് എന്നതിനാൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ഒന്നാം പിണറായി സർക്കാർ റിട്ട. ജസ്റ്റിസ് എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ പുനപരിശോധന സമിതിയെ നിയോഗിച്ചു. 2022 ഏപ്രിൽ 30 ന് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് ഇത്രനാൾ പിന്നിടുമ്പോഴും സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല. നിയമസഭയിൽ അംഗങ്ങളുടെ ചോദ്യത്തിന് റിപ്പോർട്ട് വിശദമായി പരിശോധിക്കുകയാണെന്നാണ് സർക്കാരിൻറെ മറുപടി. ഉള്ളടക്കവും ശുപാർശയും വെളിപ്പെടുത്തിയുമില്ല.

ഉമ്മൻചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. പദ്ധതി പുനപരിശോധിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. പുനപരിശോധന കമ്മറ്റി റിപ്പോർട്ടിൽ തുടർനടപടി ഇനിയും നീണ്ടാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പങ്കാളിത്ത പെൻഷൻ ബധകമായ ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *