റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍

October 21, 2022 - 12:52 pm

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണ് അവര്‍ ജയിച്ചത്.ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടി സില്‍വ, കിരിയോകും സാവിയര്‍ ഡോഹര്‍ട്ടി എന്നിവര്‍ ഗോളടിച്ചു. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി മാറ്റ് ഡെര്‍ബിഷയര്‍ ഒരു ഗോള്‍ മടക്കി. സില്‍വ 11ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലാണു മറ്റു ഗോളുകള്‍ വീണത്. മൂന്ന് പോയിന്റ് നേടിയ ഈസ്റ്റ് ബംഗാള്‍ ഏഴാമതാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അക്കൗണ്ട് തുറക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *