റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെഹ്റാന്‍: ഇറാനില്‍ നാലാഴ്ച പിന്നിട്ട ഹിജാബ് പ്രക്ഷോഭം പുതിയ തലത്തിലേക്ക്. സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയതിനു മറുപടിയായി ഡിജിറ്റല്‍ ആക്ടിവിസ്റ്റുകള്‍ ഇറാന്‍ ദേശീയ ചാനല്‍ ഹാക്ക് ചെയ്തു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രം തീപിടിച്ചനിലയിലുള്ള ദൃശ്യങ്ങളാണ് അവര്‍ ചാനലിലൂടെ പുറത്തുവിട്ടത്. ഞങ്ങള്‍ യുവാക്കളുടെ രക്തം നിങ്ങളുടൈകെകളില്‍ പുരണ്ടിരിക്കുന്നു എന്ന സന്ദേശവും അവര്‍ ചിത്രത്തിനൊപ്പം ഉള്‍ക്കൊള്ളിച്ചു. ഇതുവരെ കലാപത്തില്‍ കുട്ടികളടക്കം 185 പേരാണു കൊല്ലപ്പെട്ടത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനി(22)യുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണു പ്രക്ഷോഭം തുടങ്ങിയത്. ആയത്തുള്ള അലി ഖമനേയി രാജ്യം വിടണമെന്നതാണ് ഇപ്പോള്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങളിലൊന്ന്. നഗരത്തിലെ പ്രധാന നഗരങ്ങളിലേക്കു പ്രക്ഷോഭം പടര്‍ന്നിട്ടുണ്ട്. പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തെ അവഗണിച്ച്‌ െഹെസ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരാണു പ്രക്ഷോഭത്തില്‍ അണിചേരുന്നത്. ”പോലീസ് ജനങ്ങളുടെ കൊലയാളികളാണ്, ആയത്തുള്ള അലി ഖമനേയിക്കു മരണം” തുടങ്ങിയ കുറിപ്പുകള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സമരക്കാര്‍ പതിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് തടഞ്ഞാണു പ്രക്ഷോഭത്തിന്റെ വേഗം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇറാനിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനമായ ഷരീഫ് സര്‍വകാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. ആസാദ് സര്‍വകലാശാല ക്യാമ്പസിലും പ്രക്ഷോഭം ശക്തിപ്പെട്ടിട്ടുണ്ട്.സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളായി പരിഗണിക്കുമെന്നു വനിതകള്‍ക്കായുള്ള അല്‍ സഹ്റ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളാണു പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാന്റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *