റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിറകില്‍ ഇടിച്ചുകയറി മറിഞ്ഞ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍. അപകടത്തില്‍ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോമോന്‍ പിടിയിലായത്.

വടക്കാഞ്ചേരി പോലീസും കൊല്ലം പോലീസും നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറ ശങ്കരമങ്കലത്ത് നിന്നാണ് ജോമോന്‍ പിടിയിലായത്. കൊല്ലം വഴി തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസ് വലയില്‍ കുടുങ്ങിയത്. ജോമോന്‍ സഞ്ചരിച്ചിരുന്ന വാഹനനത്തിന് കുറുകെ പോലീസ് ജീപ്പ് തടഞ്ഞിട്ടാണ് ജോമോനെ പിടികൂടിയത്. ജോമോന്‍ ഇതുവഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇയാളെ ആലത്തൂര്‍ ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യും. ജോമോന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അതിനിടെ, ജോമോന് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് വടക്കഞ്ചേരി പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *