തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുഖേനയുള്ള തീരശോഷണം തടയണമെന്നും പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കൂടുതല്‍ ശക്തമായ സമരത്തിനൊരുങ്ങി തിരുവനന്തപുരം ലത്തീന്‍ അതിരൂപത.18/09/2022 അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കു നടത്തുന്ന മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ആഹ്വാനം ചെയ്തു. സമരം കടുപ്പിക്കുമെന്ന് ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് സര്‍ക്കുലറില്‍ ആവര്‍ത്തിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിനു പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നതും.ഭാരത് ജോഡോ യാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12/09/2022 വിഴിഞ്ഞം, സിൽവർലൈൻ സമര നേതാക്കളെ കാണും. തിരുവനന്തപുരത്താണ് കൂടിക്കാഴ്ചയെങ്കിലും രാഹുല്‍ വിഴിഞ്ഞം സന്ദര്ശിക്കാനിടയില്ലെന്നാണ് സൂചന.കഴിഞ്ഞ ദിവസം രൂപതാ അധികൃതര്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് സമരത്തിനു പിന്തുണ തേടിയിരുന്നു.
വിഴിഞ്ഞം സമരം: രാഹുലുമായി കൂടിക്കാഴ്ച
