കോഴിക്കോട്: കോഴിക്കോട് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളിയിൽ പ്ലസ് ടു വിദ്യാർഥിനി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വിദ്യാർഥിനിയാണ് ഖദീജ. 12/09/22 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



