റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വാമി സ്വരൂപാനന്ദ് സമാധിയായി

September 12, 2022 - 10:59 am

ഭോപ്പാല്‍: ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി(99) സമാധിയായി. മധ്യപ്രദേശിലെ നരരംഗ്പുരിലെ ശ്രീധാം ജോതേശ്വര്‍ ആശ്രമത്തില്‍ 11/09/2022 ഉച്ചകഴിഞ്ഞ് 3.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 12/09/2022 അദ്ദേഹത്തെ സമാധിയിരുത്തും. 1,300 വര്‍ഷം മുമ്പ് ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ദ്വാരകാപീഠം. ദ്വാരകാ പീഠം, ജ്യോതിഷ് പീഠം, ശരാദാ പീഠം എന്നിവയുടെ ശങ്കരാചാര്യയായിരുന്നു.ജബല്‍പുരിലെ ദിഗോരി ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1924 ലാണ് അദ്ദേഹം ജനിച്ചത്. ഒന്‍പതാം വയസില്‍ ആധ്യാത്മിക ജീവിതത്തിലേക്കു പ്രവേശിച്ചു. വാരാണസിയില്‍ സ്വാമി കര്‍പാത്രി മഹാരാജായിരുന്നു ആദ്യഗുരു. സ്വാതന്ത്ര്യസമരകാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *