റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.

വിഷയത്തിൽ ലഭിച്ച നിയമപദേശം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ശ്രീലേഖയുടെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ടു പോയാൽ പ്രതിഭാഗം ഇക്കാര്യം ഉന്നയിക്കുമെന്നും ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ചു വ്യക്തത വരുത്തണം എന്നുമാണ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.

ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമിച്ചതാണെന്ന് ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. ദിലീപിനെതിരെ തെളിവില്ല, പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി, നടനും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി, ജയിലിൽ ഫോൺ കൈമാറിയത് പോലീസുകാരനാണെന്ന് ഒക്കെയായിരുന്നു മുൻ ഡിജിപിയുടെ ആരോപണങ്ങൾ. കേസിന്റെ നിർണായ ഘട്ടത്തിലാണ് ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. ഇതിനെതിരെ പ്രോസിക്യൂഷനും, പോലീസും കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ വിചാരണ കോടതി 12/07/22 ചൊവ്വാഴ്ച പരിഗണിക്കും. കോടതി വിവരങ്ങൾ ബൈജു പോലീസ് മാധ്യമങ്ങൾക്ക് കൈമാറി എന്നാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *