റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

July 8, 2022 - 9:52 pm

കലൂർ മെട്രോ സ്റ്റേഷന് സമീപം മത്സര ബുദ്ധിയോടെ സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്യുകയും മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനാത്ത വിധം  മാർഗ തടസമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. പത്തനംതിട്ട അടൂർ സ്വദേശിയായ ടി. കെ വിനോദ് എന്നയാളുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസിങ് അതോറിറ്റി ആഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്ക് റദ്ദാക്കിയത്. മെയ്‌ 13 ന് രാവിലെയാണ് സംഭവം നടക്കുന്നത്. കലൂരിൽ നിന്ന് കാക്കനാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മത്സരബുദ്ധിയോടെ ഓവർ ടേക്ക് ചെയ്യുകയും ഓവർ ടേക്ക് ചെയ്യപ്പെട്ട വാഹനത്തിന് കടന്നു പോകാൻ സാധിക്കാത്ത തരത്തിൽ റോഡിന് കുറുകെ വാഹനം നിർത്തുകയും ചെയ്തു.  ഇതിന് പുറമെ യാത്രക്കാരെ നടുറോഡിൽ ഇറക്കി വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി വിനോദിനോട്‌ ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരാഴ്ച സമയം ആവശ്യപ്പെട്ട ഇയാൾ പിന്നീട് ലൈസൻസ് ഹാജരാക്കാതിരിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിനോദിന്റെ ലൈസൻസ് റദ്ദാക്കിയത്. സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ഗതാഗത നിയമ ലംഘനങ്ങളും പരിശോധിച്ച് കർശനമായ നിയമ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *