കീവ്: അതിര്‍ത്തിക്ക് സമീപമുള്ള റഷ്യന്‍ നഗരമായ ബല്ഗോറെഡില് യുക്രൈന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് മരണം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. നൂറു കണക്കിന് വീടുകള്‍ തകര്‍ന്നു.യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബല്ഗോറെഡ്. നാലു ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടെ ജൂലൈ 3 ന് പുലര്‍ച്ചെ മൂന്നിനാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രൈന് ഏറ്റെടുത്തിട്ടില്ല. യുക്രൈന് കനത്ത തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ പാര്‍ലമെന്റംഗം ആഡ്രേ ക്ലിഷാസ് പറഞ്ഞു.
റഷ്യന്‍ നഗരമായ ബല്ഗോറെഡില് യുക്രൈന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് മരണം
