തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ പേവാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള് 3500 രൂപയുമായി കടന്നുകളഞ്ഞതായി പരാതി. വെഞ്ഞാറമൂട് ഇളമ്പ സ്വദേശി ഗോമതിയുടെ കൂട്ടിരുപ്പുകാര്ക്കാണ് പണം നഷ്ടമായത് .മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പോലീസിനെ സീപിക്കാനായിരുന്നു മറുപടി.
2022 ജൂണ്‍ 24ന് രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആള് ഗോമതിയെ പരിശോധിച്ചു. സ്റ്റെത്സ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വസമായിരുന്നുസുനിതക്കും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതക്കും, ഇയാള്‍ തന്നെ ഇന്നുപുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി. കുറ്റിയിടാന്‍ മറന്ന വാതിലിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്.
ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയക്കാണ് ഗോമതിയും കൂട്ടിരുപ്പുകാരും അഞ്ചുദിവസം മുമ്പ് മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി . ഇതിനുമുമ്പും മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷം ധരിച്ച് എത്തി മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്നുമമോഷ്ടിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. വീഴ്ചകള്‍ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിന് ശ്രമങ്ങളില്ല.

