റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ത്രീയില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

June 26, 2022 - 11:07 am

പാരീസ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ത്രീയില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. മിക്സഡ് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, ജ്യോതി സുരേഖ വെന്നം സഖ്യമാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്.ഫ്രാന്‍സിന്റെ ജീന്‍ ബൗഷ് – സോഫി ഡോഡെമോണ്ട് സഖ്യത്തെയാണ് അവര്‍ മറികടന്നത്. സ്‌കോര്‍: 152-149. ഒളിമ്പിക് മെഡലിസ്റ്റാണ് 48 വയസുകാരിയായ സോഫി ഡോഡെമോണ്ട്. ഫ്രഞ്ച് വെറ്ററന്‍ ജോഡിയുടെ കടുത്ത പോരാട്ടത്തെ അതിജീവിക്കാന്‍ ഇന്ത്യന്‍ ജോഡിക്കായി. ലോക മൂന്നാം നമ്പര്‍ താരമായ ജ്യോതി വനിതാ വ്യക്തിഗത വിഭാഗത്തില്‍ വെള്ളി നേടി. എല്ലാ ഗിബ്സണിനെതിരേ ഫൈനലില്‍ ജ്യോതി പിന്നാക്കം പോയി. ഷൂട്ട് ഓഫിലാണ് എല്ലാ ജയിച്ചത്. സ്‌കോര്‍ 148-148 എന്ന തുല്യനിലയിലായതോടെയാണു ഷൂട്ട് ഓഫ് വേണ്ടി വന്നത്. ഷൂട്ട് ഓഫിലും (1010) തുല്യത വന്നതോടെ കൃത്യത മാനദണ്ഡമായി. ലക്ഷ്യത്തോട് കൂടുതല്‍ അടുത്തിരുന്ന എല്ലാ ഗിബ്സണ്‍ സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം യാങ്കൂണില്‍ നടന്ന ലോകകപ്പില്‍ വെള്ളി നേടിയതായിരുന്നു അഭിഷേക് – ജ്യോതി സഖ്യത്തിന്റെ മികച്ച പ്രകടനം. അതിനു മുമ്പ് അവര്‍ക്കു വെങ്കലം നേടാനായിരുന്നു. ഇന്നു നടക്കുന്ന വനിതകളുടെ റീകര്‍വ് ടീം ഇനം ഫൈനലല്‍ ദീപികാ കുമാരി, അങ്കിതാ ഭാകത്, സിമ്രന്‍ജീത് കൗര്‍ എന്നിവര്‍ മത്സരിക്കുന്നുണ്ട്. ചൈനീസ് തായ്പേയാണ് എതിരാളികള്‍. റീകര്‍വ് ടീം ഇനത്തില്‍ ഫൈനലില്‍ കടന്നതോടെ ഇന്ത്യ ആദ്യ മെഡല്‍ ഉറപ്പാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *