റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ നീക്കങ്ങളൊന്നുമില്ലെന്നു ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനാ വിമതരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്നാല്‍, രാഷ്ട്രീയത്തില്‍ എപ്പോഴും എന്തും സംഭവിക്കാമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.ഇത്രയും നേരത്തേ ഇതേക്കുറിച്ച് ആധികാരികമായി എന്തെങ്കിലും പറയുന്നത് ഉചിതമല്ല. നിലവില്‍ ഞങ്ങള്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഷിന്‍ഡേയും കൂട്ടരും ഞങ്ങളുമായോ ഞങ്ങള്‍ അവരുമായോ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല” -വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ ലഭിച്ചു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഷിന്‍ഡെയ്ക്കൊപ്പം 35 എം.എല്‍.എമാരുണ്ട്.ഇതിനര്‍ഥം മഹാവികാസ് അഘാഡി സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായെന്നാണ്. എന്നാല്‍, ഇത് വ്യക്തമാകാന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്നും പാട്ടീല്‍ അറിയിച്ചു. തിങ്കളാഴ്ച നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, ബി.ജെ.പിക്ക് 134 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. അതായത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ്.സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശിപാര്‍ശ ബി.ജെ.പിക്ക് ലഭിച്ചാല്‍ അത് ഗൗരവകരമായി പരിഗണിക്കും” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള പ്രശ്നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റൗത്താണെന്നും പാട്ടീല്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *