റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരം നാടിന് സമർപ്പിച്ചു

June 18, 2022 - 10:58 pm

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്. 

ആകെ 900 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ, പരിശോധനാ മുറി, രോഗികൾക്കുള്ള കാത്തിരിപ്പ് മുറി, ഫാർമസി, ചികിത്സാമുറി സ്റ്റോർ റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ഉള്ളത്. പിണ്ടിമനയിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം പുതിയ  ആയുർവേദ ആശുപത്രി മന്ദിരം
ഏറെ ഉപകാരപ്രദമാകുമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. 

പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ.എം ബഷീർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ലിസി ജോസഫ്, അനു വിജയനാഥ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെയ്സൺ ദാനിയേൽ, പഞ്ചായത്ത്‌ മെമ്പർമാരായ ലാലി ജോയി, മേരി പീറ്റർ, സിബി പോൾ, ബേസിൽ എൽദോസ്, എസ്.എം അലിയാർ, സിജി ആന്റണി,വിത്സൺ കെ ജോൺ,ലത ഷാജി, ടി കെ കുമാരി, ജിൻസ് മാത്യു, മെഡിക്കൽ ഓഫീസർ ഡോക്ടർ എം.ആർ ശുഭ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *