റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

പഞ്ചായത്ത്  പ്രസിഡന്റ് എം ആർ രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു.  ചോറ്റാനിക്കര പഞ്ചായത്ത്‌  എം എ ജോൺ ഹാളിൽ  നടന്ന ശില്പശാലയിൽ മുളന്തുരുത്തി  വ്യവസായ വികസന ഓഫീസർ  കെ.കെ രാജേഷ്, കേരളബാങ്ക് അസി. മാനേജർ റെനോൾഡ് സുധീർ എന്നിവർ ക്ലാസുകൾ നയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *