റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഒരേയൊരു ഭൂമിയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറാം ലോക പരിസ്ഥിതി ദിനാചരണവും റാലിയും സംഘടിപ്പിച്ചു

June 6, 2022 - 11:00 pm

ഒരേയൊരു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡര്‍ വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ ഫലവൃക്ഷതൈകളും വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കാലാവസ്ഥാവ്യതിയാനവും കൃഷിയും എന്ന വിഷയത്തില്‍ കൃഷിവിജ്ഞാനകേന്ദ്രം, അഗ്രോണമി വിഭാഗം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ വിഭാഗം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.സിന്ധു സദാനന്ദന്‍, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗായത്രി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിന്ദു കെ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *