റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോവുകയാണെന്നും ജൂണ്‍ അവസാനത്തോടെ ആശുപത്രികള്‍ നിറയുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

June 13, 2020 - 3:59 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈ മാസാവസാനത്തോടെ കൊവിഡ് രോഗികളെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്ന് കേന്ദ്രം. ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും ഐസിയുവില്‍ ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാവുമെന്നും നോവല്‍ കൊറോണ വൈറസ് രോഗികള്‍ ഏറ്റവും അധികമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗംബാധിച്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിലവില്‍ ഐസിയുവില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിടുകയാണ്. തമിഴ്നാട്ടില്‍ ജൂലൈ ഒമ്പതോടെ കിടക്കകള്‍ നിറയുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിഗമനം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ ചികിത്സയിലുള്ളത് 1303 പേരാണ്. രോഗമുക്തര്‍ 999. നിരീക്ഷണത്തിലുള്ളത്. 2,27,402 പേര്‍. ഇന്നലെ അഡ്മിറ്റ് ചെയ്തത് 242. ആകെ ഹോട്ട് സ്പോട്ട്: 128. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 78 പേര്‍ക്കാണ്. (തൃശൂര്‍, മലപ്പുറം- 14 വീതം, ആലപ്പുഴ- 13, പത്തനംതിട്ട- ഏഴ്, എറണാകുളം, പാലക്കാട്- അഞ്ച് വീതം, കൊല്ലം, കോഴിക്കോട്, കാസര്‍കോട്- നാല് വീതം, കോട്ടയം, കണ്ണൂര്‍- മൂന്ന് വീതം, തിരുവനന്തപുരം, ഇടുക്കി- ഒന്ന് വീതം).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *