പ്ലേ ഓഫ് സാധ്യത സജീവമാക്കി ഡല്‍ഹി

മുംബൈ: ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ എട്ട് വിക്കറ്റ് ജയം നേടിയാണ് ഡല്‍ഹി പ്രതീക്ഷകള്‍ സജീവമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറിന് 160 എന്ന സ്‌കോറിലെത്തി. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി 18.1 ഓവറില്‍ ലക്ഷ്യം കടന്നു. മിച്ചല്‍ മാര്‍ഷ് 89 റണ്ണും ഡേവിഡ് വാര്‍ണര്‍ 52 റണ്ണും നേടിയാണ് ഡല്‍ഹിയുടെ തകര്‍പ്പന്‍ ജയം സാധ്യമാക്കിയത്.

പ്ലേ ഓഫ് സാധ്യതയ്ക്ക് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ശ്രീകര്‍ ഭരതിനെ പുറത്താക്കിയ ട്രെന്റ് ബോള്‍ട്ടിന്റെ പന്തുകള്‍ നേരിടുവാന്‍ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും തങ്ങളുടെ പരിചയ സമ്പത്ത് മികച്ച രീതിയില്‍ ഉപയോഗിച്ച് ക്രീസില്‍ നിലയുറപ്പിച്ച ശേഷം ഡല്‍ഹിയുടെ ഇന്നിംഗ്സിന് താളം നല്‍കുകയായിരുന്നു. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍ നേടി. വാര്‍ണര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കൂടുതല്‍ അപകടകാരിയായത് മിച്ചല്‍ മാര്‍ഷ് ആയിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണറും മാര്‍ഷും ചേര്‍ന്നു നേടിയ 144 റണ്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. മാര്‍ഷ് 89 റണ്‍ നേടി പുറത്തായെങ്കിലും ഡല്‍ഹിയുടെ ജയം ഉറപ്പാക്കി. വാര്‍ണര്‍ 52 റണ്ണും ഋഷഭ് പന്ത് 13 റണ്ണും നേടി ഡല്‍ഹിയെ ജയത്തിലേക്കു നയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →