മരിയുപോള്‍: രണ്ടര മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയുടെ 24,900 സൈനികരെ വധിച്ചെന്നും 1,110 ടാങ്കുകള്‍ നശിപ്പിച്ചെന്നും യുക്രൈന്‍. ഫെബ്രുവരി 24-നു തുടങ്ങിയ യുദ്ധം 72 ദിവസത്തിലേക്കു കടന്നിരിക്കെയാണു ട്വിറ്ററിലൂടെ യുക്രൈന്‍ വിദേശകാര്യ വകുപ്പിന്റെ അവകാശവാദം.
റഷ്യക്ക് 155 ഹെലികോപ്ടറുകളും 2,686 കവചിത വാഹനങ്ങളും 502 പീരങ്കികളും നഷ്ടമായെന്നും യുക്രൈന്‍ പറയുന്നു. റഷ്യയുടെ രണ്ടായിരത്തോളം െസെനികവാഹനങ്ങള്‍ നശിപ്പിച്ചെന്നും അവര്‍ അവകാശപ്പെട്ടു.റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 223 കുട്ടികള്‍ മരിച്ചെന്നും 408 പേര്‍ക്കു പരുക്കേറ്റതായും യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ഡൊണെസ്‌ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കുരുന്നു ജീവനുകള്‍ പൊലിഞ്ഞത്; 139 പേര്‍. കീവില്‍ 116, ഖാര്‍ക്കീവില്‍ 95, ചെര്‍ണിഹിവില്‍ 68, ഖഴ്സണില്‍ 46 എന്നിങ്ങനെയാണ് യുദ്ധമുഖത്തെ കുട്ടികളുടെ മരണക്കണക്ക്.

