വാഷിങ്ടണ്‍: പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായി ഒഴിവാക്കാനുതകുന്ന കണ്ടെത്തലുമായി ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍. ബാക്ടീരിയില്നിന്നു വേര്‍തിരിക്കുന്ന മാംസ്യം പ്ലാസ്റ്റിക്കിനെ 24 മണിക്കൂര്‍കൊണ്ട് വിഘടിക്കുമെന്നു കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികളിലും പാക്കിങ്ങിലും അടങ്ങിയ പെറ്റി(പോളിഎഥിലിന്‍ ടെറഫ്തലേറ്റ്)നെ ബാക്ടീരിയയുടെ സഹായത്തോടെയാണു വിഘടിപ്പിക്കുന്നത്.
സാധാരണ താപനിലയില്‍ പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാമെന്നതാണു മറ്റൊരു നേട്ടം. 51 പ്ലാസ്റ്റിക് സംയുക്തങ്ങളിലായിരുന്നു പരീക്ഷണം. പൂര്ണവിജയമാണെന്നു ഗവേഷകര്‍ അറിയിച്ചു. നിലവില്‍ ലോകത്ത് ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണു പുനരുപയോഗിക്കുന്നത്. ബാക്കി പരിസ്ഥിതിക്കു ഭീഷണിയായി ഉപേക്ഷിക്കപ്പെടുകയാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ പുതിയ മാംസ്യം ഉപയോഗിക്കാനുള്ള നടപടി തുടങ്ങിയതായി ഗവേഷകര്‍ അറിയിച്ചു.

