റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡെല്‍ഹി : നീറ്റ്‌ ബിഡിഎസ്‌ പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാര്‍ക്കില്‍ മാറ്റം ഇല്ലെന്നുളള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പുനപരിശോധിക്കണമന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതി . രാജ്യത്തെ ബീഡിഎസ്‌ സീറ്റുകളിലേക്കുളള പ്രവേശനം 2022 മെയ്‌ 11 വരെനീട്ടിയിട്ടുണ്ട്‌.

ഡെന്റല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ഏപ്രില്‍ ആറിന്‌ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ബിഡിഎസ്‌ പ്രവേശന പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ കുറക്കുന്നതിന്‌ ശുപാര്‍ശ ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജസ്റ്റീസ്‌ ഡി.വൈ ചന്ദ്രചൂട്‌ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം ഒരാഴ്‌ചക്കുളളില്‍ തീരുമാനം അറിയിക്കണം.ഡെന്റല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ കൗണ്‍ലിംഗിന്‌ കുറഞ്ഞ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുളള ബി.ഡിഎസ്‌ പരീക്ഷാര്‍ത്ഥികളുടെ ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഇപ്പോഴത്തെ കട്ട്‌ ഓഫ്‌ അനുസരിച്ച്‌ രാജ്യത്തെ 27,968 ബിഡിഎസ്‌ സീറ്റുകളില്‍ 9881 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌ പ്രവേശനത്തിന്റെ അവസാന തീയതി നീട്ടി വെക്കുകയും ഡെന്റല്‍ കൗണ്‍സില്‍ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ കുറക്കുന്നതിന്‌ നിര്‍ദ്ദേശിക്കുകയും ചെയത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനം പുനപ്പരിശോധിക്കുന്നത്‌ നന്നായിരിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ച്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *