ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച പാം ഓയില്‍ ഉല്‍പ്പാദകരായ ഇന്തോനേഷ്യ , കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയില്‍ വില കുതിച്ചുയരുന്നു. ഇന്തോനേഷ്യയുടെ ഈ നീക്കത്തെ തുടര്‍ന്ന് വിപണിയില്‍ പാമോയില്‍ വില കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ മാസാവസാനം കയറ്റുമതി നിര്‍ത്തുമെന്നാണ് ഇന്തോനേഷ്യ അറിയിച്ചത്. പിന്നാലെ പാമോയില്‍ വില രൂക്ഷമാകുകയായിരുന്നു. ജൂലൈ ഡെലിവറിക്കുള്ള പാം ഓയില്‍ 320 റിംഗിറ്റ് അഥവാ 5.82% ഉയര്‍ന്ന് ഒരു ടണ്ണിന് 6,725 റിംഗിറ്റ് എന്ന വിലയിലേക്കെത്തി. അതായത് ഒരു ടണ്ണിന് 118,631.6693 രൂപയിലെത്തി (*1,548.11). ആഗോള പാം ഓയില്‍ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയില്‍ നിന്നാണ്. റഷ്യ- ഉക്രെയ്ന് യുദ്ധം പെട്ടിപുറപ്പെട്ടതോടുകൂടി ഉണ്ടായ ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന് ഉത്തേജനമാകുകയാണ് പാമോയില്‍ വില വര്‍ധനവ്. ഇതോടെ ആഭ്യന്തര വില ഏകദേശം 15 ശതമാനം ഉയരാനാണ് സാധ്യത. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കൂടുതല്‍ ചെലവേറിയ സോയാബീന്‍, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്ക്ക് പകരം താരതമ്യേന വില കുറഞ്ഞ ബദലായി കണ്ടാണ് പാമോയില്‍ ഉപയോഗിക്കുന്നത്.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

