കണ്ണൂർ: തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം ഏപ്രില്‍ 23 ന് രാവിലെ 9.30 ന് ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ കോയ്യോട് മണിയലം ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. ജല സ്രോതസ്സുകളെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനാണ് തെളിനീരൊഴുകും നവകേരളം. ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന ആറ് കി.മി. നീളമുള്ള ചാലത്തോട് ശുചീകരിച്ചു കൊണ്ടാണ് ജില്ലാ തല ഉദ്ഘാടനം നടത്തുക. ഒരു വര്‍ഷം നീളുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തന ഏകോപനത്തിനായി ജലസമിതികള്‍ .രൂപീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തന തുടക്കം. മാലിന്യത്തിന്റെ ഉറവിടങ്ങളെ പട്ടികപ്പെടുത്തല്‍, ജലസ്രോതസ്സുകളുടെ ശുചിത്വ അവസ്ഥ വിലയിരുത്തല്‍ എന്നിവ ലക്ഷ്യമിട്ട് ജലസഭകളും വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് ജനകീയ ശുചിത്വ യജ്ഞം ആരംഭിക്കും. ജലശുചിത്വ സുസ്ഥിരതയ്ക്കായി ജനകീയ ജലവിദ്യാഭ്യാസ പരിപാടികളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. വാതില്‍പ്പടി പാഴ്വസ്തു ശേഖരണം നടപ്പാക്കല്‍, ജല സ്രോതസ്സുകള്‍ മലിനീകരിക്കുന്നവര്‍ക്കെതിരെ ജനകീയ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തല്‍, ജല സ്രോതസ്സുകളിലേക്ക് ജനകീയ പങ്കാളിത്തത്തോടെ ‘ജലനടത്തം’ സംഘടിപ്പിക്കല്‍, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, ജനകീയ ശുചീകരണ യജ്ഞം, ജനകീയമായി മാലിന്യം ശുചീകരിക്കല്‍ തുടങ്ങിയവയെല്ലാം ക്യാമ്പയിനിലൂടെ നടക്കും.
റിപ്പോര്‍ട്ട്
ന

