സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ അറിയണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സാമൂഹ്യ പ്രതിബദ്ധതയോടെ അഴിമതി വിമുക്തമായ ഭരണ നിര്‍വ്വഹണം നടത്തിയതിലൂടെ എല്ലാ മേഖലയിലും  സംസ്ഥാന സർക്കാർ കൈവരിച്ച ശ്രദ്ധേയമായ  നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ  അറിയേണ്ടതുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു. 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയും പ്രളയക്കെടുതിക ളും  അതിജീവിച്ച് മാതൃകാപരമായാണ്  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ജനപങ്കാളിത്തം ഊട്ടി ഉറപ്പിച്ചും ജനങ്ങളെ ഒപ്പം നിറുത്തിയുമുള്ള വികസന സമീപനത്തോടെയാണ് സർക്കാർ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖദാസ്,  കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ സാജൻ കുന്നത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  പ്രസന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

വികസന ക്ഷേമ പദ്ധതികൾ അടിസ്ഥാനപ്പെടുത്തി നടത്തിയ തത്സമയ  ക്വിസ്  പരിപാടിയിൽ  തൊഴിലാളികളായ പി.കെ  അബ്ദുൽ ഖാദർ, ഗിരീഷ്, വിദ്യാർത്ഥിയായ  അലൻ ജോർജ് തോമസ് കണ്ണിമല, അനീഷ്, രാജു ഗോപാലൻ എന്നിവർ വിജയികളായി. ഇവർക്ക്  സമ്മാനമായി പുസ്തകവും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു. കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ  കൂടി  ഉള്‍പ്പെട്ട  പരിപാടി പാറത്തോട് എരുമേലി മൂക്കൂട്ടുതറ എന്നിവിടങ്ങളിലും അവതരിപ്പിച്ചു. 

പാറത്തോട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡയസ് മാത്യു, വാർഡംഗങ്ങളായ കെ. കെ ശശികുമാർ,  കെ. പി സുജീലൻ, പഞ്ചായത്ത്‌ സെക്രട്ടറി അനൂപ് എൻ എരുമേലി, മൂക്കൂട്ടുതറ എന്നിവിടങ്ങളിൽ   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. തങ്കമ്മ ജോർജ്കുട്ടി വാർഡംഗം  ഷാനവാസ്‌ പി എ എന്നിവരും   സമ്മാനദാനം നിർവഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →