റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവ്: യുക്രൈന്‍ നഗരങ്ങളായ ല്വിവീവിലും തലസ്ഥാനമായ കീവിലും ആക്രമണം നടത്തി റഷ്യന്‍ യുദ്ധവിമാനങ്ങള്‍. റഷ്യയുടെ കരിങ്കല്‍ കപ്പല്‍വ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി യുക്രൈന്‍ നഗരങ്ങള്‍ക്കുമേല്‍ കൂടുതല്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുമെന്നും റഷ്യ ഭീഷണിപ്പെടുത്തി.കീവിലെ കവചിത വാഹനപ്ലാന്റ് ആക്രമണത്തിലൂടെ നശിപ്പിച്ചു. ഈ ആക്രമണത്തിന് കൃത്യതകൂടിയ ദീര്‍ഘദൂര ആയുധങ്ങളാണ് ഉപയോഗിച്ചത് എന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നറിയാന്‍ അധികൃതര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കീവ് മേയര്‍ വിറ്റാലി കിറ്റ്ഷിക്കോ പറഞ്ഞു. ബെലാറസില്‍ നിന്നാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത് എന്നും പോളിഷ് അതിര്‍ത്തിക്ക് സമീപമുള്ള ല്വിവീവ് മേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രൈന്‍ വ്യോമസേന നാലു ക്രൂസ് മിസൈലുകള്‍ ഇവിടെ വീഴ്ത്തി എന്നും യുക്രൈന്‍ സേന പറഞ്ഞു. തെക്കന്‍ മേഖലയോട് അടുത്തുള്ള െമെക്കോലവീവിലുള്ള െസെനികവാഹന അറ്റകുറ്റപണി ഫാക്ടറി തകര്‍ത്തുവെന്ന് റഷ്യ പറഞ്ഞു.

റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ ഫല്‍റ്റിന്റെ ഫല്‍ഗ് ഷിപ്പായ മോസ്‌ക്വയാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ ആക്രമണത്തില്‍ തകര്‍ന്നത്. രണ്ടു നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ക്യാപ്റ്റന്‍ ആന്റണ്‍ കുപ്രിന്‍ (44) ഉള്‍പ്പടെ കപ്പലിലെ 510 നാവികരും കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്റെ അവകാശവാദം. റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്വ. എന്നാല്‍, കപ്പലിനു ക്ഷതം പറ്റിയെന്നു സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം മൂലമാണെന്നു സമ്മതിച്ചിരുന്നില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നായിരുന്നു അവരുടെ വിശദീകരണം. കപ്പലിലുണ്ടായിരുന്ന 500 നാവികരെ ഒഴിപ്പിച്ചുവെന്നും കപ്പല്‍ തുറമുഖത്തേക്കു കെട്ടിവലിച്ചു കൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ മാസം ആസോവ് കടലില്‍ റഷ്യന്‍ ടാങ്കറായ ഓര്‍സ്‌കിനെതിരേയും യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു.അതേസമയം, യുക്രൈന്റെ നിരുത്തരവാദപരമായ െസെനികവല്‍ക്കരണം തുടരുകയാണെങ്കില്‍ പ്രവചിക്കാനാകാത്ത പരിണിതഫലങ്ങളുണ്ടാകുമെന്ന് റഷ്യ അമേരിക്കയ്ക്കു മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മറ്റ് യു.കെ. അധികൃതര്‍ക്കും റഷ്യ പ്രവേശനവിലക്കും പ്രഖ്യാപിച്ചു. തങ്ങളുടെ മൂവായിരത്തോളം െസെനികര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നും പതിനായിരത്തോളം പേര്‍ക്കു പരുക്കേറ്റുവെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
19,000 മുതല്‍ 20,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തങ്ങളുടെ 1,351 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റഷ്യയുടെ ഔദ്യോഗിക ഭാഷ്യം.അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്നു യു.എസ്. മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. ”യുക്രെയ്നിലെ ജനങ്ങളുടെ ജീവനെ പുടിന്‍ ബഹുമാനിക്കുന്നില്ല. അതിനാല്‍ അണ്വായുധങ്ങളോ രാസായുധങ്ങളോ അദ്ദേഹം പ്രയോഗിച്ചേക്കും” -സെലന്‍സ്‌കി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *