കൊണ്ടോട്ടിയില്‍ 10 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കൊണ്ടോട്ടി മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10 പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അറിയിച്ചു. 1.46 കിലോ മീറ്ററില്‍ എല്‍.ടി സിംഗിള്‍ ഫേസ് ത്രീ ഫേസ് ലൈന്‍ ആക്കി മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ 14 പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപ്പിക്കാനും 64 കിലോമീറ്റര്‍ എല്‍.ടി സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസ് ലൈനാക്കി മാറ്റാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മണ്ഡലത്തില്‍ എട്ട് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് പോസ്റ്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനും അടിയന്തര നടപടിയുണ്ടാകും. നിയമസഭയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →