റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും കീവില്‍ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് തന്റെ കുടുംബമാണെന്നും സെലന്‍സ്കി വെള്ളിയാഴ്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

”എന്റെ കുടുംബത്തെയാണ് അവര്‍ രണ്ടാമതായി ഉന്നം വയ്ക്കുന്നത്. രാഷ്ട്രത്തലവനെ ഇല്ലാതാക്കി അവർ യുക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു” സെലൻസ്‌കി വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തു സംഭവിച്ചാലും താനും കുടുംബവും യുക്രൈന്‍ വിടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാഷ്ട്രത്തിനെതിരായ ഏറ്റവും വലിയ ആക്രമണത്തിൽ തലസ്ഥാനത്തേക്ക് മുന്നേറുന്ന റഷ്യൻ അധിനിവേശക്കാരോട് തന്റെ സൈന്യം പോരാടുമ്പോൾ, സെലൻസ്കി കിയവില്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തു.”ഞാന്‍ തലസ്ഥാനത്തു തന്നെ തുടരും. എന്റെ കുടുംബവും യുക്രൈനിലുണ്ട്” സെലെന്‍‌സ്കി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *