ഇടുക്കി : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ ഡി സി സി പ്രസിഡന്റ് സി പി മാത്യു നടത്തിയ പ്രസംഗം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗാസ് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് ഈയിടെ കേണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ഇടതു പക്ഷത്തെത്തിയിരുന്നു. സി പി മാത്യുവിന്റെ പ്രസംഗം ഇങ്ങനെ: “രാജി കമ്മ്യൂമിസ്റ്റ്പാര്ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ് . ഭര്‍ത്താവിന് കൊടുക്കാന്‍ പറ്റാത്ത സുഖം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കാന്‍ കഴിയുമെങ്കില്‍ അത് കൊടുക്കാനുളള ശേഷി രാജിക്കുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ രണ്ടുകാലില്‍ ഓഫീസില്‍ വരാന്‍ അനുവദിക്കില്ല” . ഇതായിരുന്നു മാത്യുവിന്റെ പ്രസംഗം. രാജി കൂറുമാറിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു സി പി മാത്യു.
രാജിക്ക് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. മാത്യുവിന്റെ നിലപാട് കോണ്‍ഗ്രസിന്റെ പൊതു അഭിപ്രായമാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക എന്തുമാന്യതയാണ് കോണ്‍ഗ്രസ് കൊടുക്കുന്നതെന്നാണ് മാത്യുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് രാജി ചന്ദ്രന് ചോജിച്ചു. പേര് പറഞ്ഞുളള പ്രസ്താവന അംഗീകരിക്കാനവില്ലെന്നും നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രസംഗത്തില്‍ അശ്ലീലതയില്ലെന്നും താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും സി പി മാത്യു പിന്നീട് പറഞ്ഞു.

