റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂര്‍: നാല് നാടന്‍തോക്കുകളുമായി നായാട്ടുസംഘം പിടിയിലായി. തിരകളും കാട്ടുപന്നിയിറച്ചിയും കത്തിയും വേട്ടയ്ക്കുള്ള മറ്റു സാധനസാമഗ്രികളും മൂന്നംഗവേട്ടസംഘത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട രാമത്തുപറമ്പില്‍ ദേവദാസ് (49), പെരുവമ്പാടം കടമ്പോടന്‍ മുസ്തഫ കമാല്‍ (45), നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നന്‍ നിസാര്‍ (38) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തില്‍ വെള്ളയാഴ്ച രാത്രിയോടെ പിടികൂടിയത്. എടവണ്ണ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള അകമ്പാടം, പെരുവമ്പാടം, മൂലേപ്പാടം ഭാഗങ്ങളില്‍ നായാട്ട് നടത്തിവരുന്നവരാണ് ഇതെന്ന് വനപാലകര്‍ പറഞ്ഞു. തോക്കുകളില്‍ മൂന്നെണ്ണം മുസ്തഫ കമാലിന്റതും നാലാമത്തെത് നിസാറിന്റെതുമാണ്. വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ ഒന്നര കിലോഗ്രാം വേവിക്കാത്ത ഇറച്ചിയും കണ്ടെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *