റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാറ്റിന്‍കര: മണലിവിള ശാസ്താന്തലയില്‍ നാട്ടുകാരുടെ മീന്‍കുളത്തില്‍ അനധികൃതമായി ചൂണ്ടയിട്ടതു ചോദ്യംചെയ്തതിന് ഒരാളെ വെട്ടി. മണലിവിള യദുകുലം വീട്ടില്‍ ആകാശ് എന്ന യദു(22) ആക്രമണത്തിനുശേഷം ഒളിവില്‍പോയി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ശാസ്താന്തല റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മത്സ്യക്കൃഷി നടക്കുകയായിരുന്നു. കുളത്തില്‍ അനധികൃതമായി ആകാശ് ചൂണ്ടയിട്ട് മീന്‍പിടിച്ചത് ചോദ്യംചെയ്ത വലിയവിള വീട്ടില്‍ ശരത് ലാലിനെ (38) വെട്ടുകത്തിക്ക് വെട്ടി. ഇരുകൈകളിലും വെട്ടേറ്റ ശരത്‌ലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനുശേഷം ശാസ്താന്തല റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ കാലുപാട് വീട്ടില്‍ അജിയെ ഇരുമ്പുകട്ടകൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ഇദ്ദേഹം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *