റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറ : കണ്ണന്‍കുളങ്ങര ഊട്ടുപുര ഹാളിനുസമീപം ഫളാറ്റ്‌ നിര്‍മാണ സൈറ്റില്‍ ബിഎംഎസ്‌, സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികള്‍ ഏറ്റുമുട്ടി. 2022 ഫെബ്രുവരി 17ന്‌ രാവിലെ 9 മണിയോടെയായിരുന്നു സംഘര്‍ഷം . സൈറ്റില്‍ സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികളാണ്‌ ജോലി ചെയ്യുന്നത്‌. ജോലി ആവശ്യപ്പെട്ട് ബിഎംഎസ്‌കാരും എത്തിയതോടെ രണ്ടുദിവസമായി തര്‍ക്കം നിലവിലുണ്ടായിരുന്നു. നിര്‍മാണവും തടസ്സപ്പെട്ടു.

ഹില്‍പാലസ്‌ പോലീസ്‌ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒത്തുതീര്‍പ്പിലെത്തിയില്ല. ഇന്നുരാവിലെ സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികള്‍ ജോലിക്കുകയറാന്‍ എത്തിയരപ്പോള്‍ മുദ്രാവാക്യം മുഴക്കി ബിഎംസ്‌ തൊഴിലാളികളും എത്തി. ഇവരെ തടയാന്‍ ഗേറ്റ് പൂട്ടിയതോടെ സംഘര്‍ഷം തുടങ്ങുകയായിരുന്നു.

കൂട്ടത്തല്ലുമായി സിഐടിയു ,ഐഎന്‍ടിയുസി നേതാക്കളും സ്ഥലത്തെത്തി. ഒടുവില്‍ വന്‍ പോലീസ്‌ സന്നാഹമെത്തി തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു. പോലീസ്‌ കാവല്‍ തുടരുകയാണ്‌. ആര്‍ക്കെതിരെയും കേസെടുത്തില്ല. മൂന്ന്‌ യൂണിയനുകളുടെയും പ്രതിനിധി്‌കള്‍ തൃക്കാക്കര അസി. കമ്മീഷണറുടെ കാര്യാലയത്തിലെത്തി ചര്‍ച്ച നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *