ടൊറന്റോ: കോവിഡ് നിയന്ത്രണങ്ങള്ക്കെതിരേയുള്ള പ്രക്ഷോഭം തുടരുന്നതിനിടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സേവനങ്ങള്‍ നല്‍കുന്നതിലും മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുളളവയടെ സംഭരണത്തിലും അധികൃതര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതാണ് അടിയന്തരാവസ്ഥ. കഴിഞ്ഞാഴ്ച മുതല്‍ ഒട്ടാവ നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ആഴ്ചാവാസനത്തോടെ ആയിരങ്ങള്‍ എത്തി. ഫ്രീഡം ട്രക്ക് വ്യൂഹം എന്ന വിളിപ്പേരിട്ട പ്രതിഷേധം ലോകശ്രദ്ധ ആകര്‍ഷിക്കുകയും ഒട്ടാവ നഗരത്തിലെ സാധാരണജീവിതം പ്രയാസമേറിയതുമാക്കി. കാനഡയിലെ രാഷ്ട്രീയത്തില്‍ അമേരിക്കയില്‍ നിന്നുള്ള സംഘങ്ങള്‍ ഇടപെടുന്നതിനെതിരേ മുന്നറിയിപ്പുമായി യു.എസ്. മുന്‍ അംബാസഡര്‍ ബ്രൂസ് ഹെയ്മാന് രംഗത്ത് എത്തി. മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള റിപബ്ലിക്കന്സാണ് ഇടപെടലിനു പിന്നില്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തീവ്രഇടതുനിലപാടുള്ള വട്ടന്‍ ആണെന്നും തലതിരിഞ്ഞ കോവിഡ് നിയന്ത്രണങ്ങളുമായി കാനഡയെ നശിപ്പിച്ചുവെന്നും ട്രംപ് ആരോപിച്ചു. അതേസമയം ട്രംപും അനുയായികളും അമേരിക്കയ്ക്കു മാത്രമല്ല ലോകത്തെവിടെയുമുള്ള ജനാതിപത്യത്തിനു ഭീഷണിയാണെന്ന് ബറാക് ഒബാമ ഭരണകൂടത്തിന്റെ കീഴില്‍ അംബാസഡര്‍ ആയിരുന്ന ബ്രൂസ് ഹെയ്മാന് ട്വീറ്റ് ചെയ്തു.
