റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി

February 6, 2022 - 10:46 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്നതില്‍നിന്നു വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പതിനൊന്നാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവും സന്യാസിയുമായ ശ്രീ രാമനുജാചാര്യയുടെ സമത്വപ്രതിമാ രാജ്യത്തിനു സമര്‍പ്പിക്കുന്നതിനും രാജ്യാന്തര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്നതിനുമാണു പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയത്.പ്രധാനമന്ത്രിയുടെ വരവിനു ദിവങ്ങള്‍ക്ക് മുമ്പ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച കെ.എസി.ആര്‍. മോദി തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി വേഷം കെട്ടുന്ന ആളാണെന്നു പരഹസിച്ചിരുന്നു. വിമാനത്താവളത്തിലെ പ്രോട്ടോക്കോള്‍ ലംഘിച്ച കെ.സി.ആറിന്റെ നടപടി വിഡ്ഢിത്തം നിറഞ്ഞതും നാണക്കേടുളവാക്കുന്നതുമാണെന്ന് തെലങ്കാന ബി.ജെ.പി. ആരോപിച്ചു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി, സംസ്ഥാന മന്ത്രി ടി. ശ്രീനിവാസ് യാദവ് എന്നിവരാണു മോദിയെ സ്വീകരിക്കാനെത്തിയത്. ഇന്നലെ പട്ടഞ്ചെരുവിലുള്ള ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇക്രിസാറ്റ്) കാമ്പസ് സന്ദര്‍ശിച്ച മോദി 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമിട്ടു.വൈകിട്ടാണു സമത്വ പ്രതിമ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജാചാര്യയുടെ പഞ്ചലോഹത്തില്‍ നിര്‍മിച്ച 216 അടി ഉയരമുള്ള പ്രതിമ ഭദ്ര വേദിയെന്ന െലെബ്രറി കെട്ടിടത്തിനു മുകളിലാണ് സ്ഥാപിച്ചത്. 54 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ വേദ ഡിജിറ്റല്‍ െലെബ്രറിയും ഗവേഷണ കേന്ദ്രവും രാമാനുജാചാര്യയുടെ കൃതികള്‍ വിശദീകരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *