റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപി തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും

February 6, 2022 - 10:42 am

ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയാകും ബിജെപിയുടെതെന്നാണ് സൂചനകള്‍.യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, അനുരാഗ് ഠാക്കൂര്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍ അടക്കമുള്ളവയും പ്രകടന പത്രികയില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *