കടക്കാവൂര്‍: മോഷ്ടിച്ച മത്സ്യവുമായി ഓട്ടോയില്‍ കറങ്ങിനടന്ന് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. അഞ്ചുതെങ്ങ് കോട്ടുപുര സുനാമി കോളനി നിവാസികളായ ഷിബു(42) ,ജെഫ്രിന്‍ ലൂബിസ്(34) എന്നിവരാണ് അഞ്ചുതെങ്ങ് പോലീസിന്‍റെ പിടിയിലായത്.
അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശി ലേലത്തില്‍ വാങ്ങി വില്‍പനക്കായി കൊണ്ടുപോകാന്‍ സൂക്ഷിച്ചിരുന്ന മത്സ്യമാണ് പ്രതികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയത്. ജെഫ്രിന്‍ ലൂബിസ് വാടകയ്‌ക്ക ഓടിച്ചിരുന്ന ഓട്ടോയില്‍ വര്‍ക്കല വക്കം ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരവെയാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷ സ്‌റ്റാന്റുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

