റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്ങമനാട്‌ : അനിയന്ത്രിതമായി പോത്തുകളെ വളര്‍ത്തുകവഴി വിളകളും മറ്റും നശിപ്പിക്കുന്ന പോത്തുകള്‍ക്കെതിരെ നടപടിയുമായി ഗ്രാമ പഞ്ചായത്ത്‌. പുറയാര്‍,ദേശം, പറമ്പയം, പുതുവാശേരി, കോട്ടായി ഭാഗങ്ങളിലാണ്‌ അലക്ഷ്യമായി മേയുന്ന പോത്തുകളുടെ ശല്യമുളളത്‌. ഈ പ്രദേശങ്ങളില്‍ മുപ്പൂകൃഷി ചെയ്‌തിരുന്ന പാടങ്ങളെല്ലാം തരിശായികിടക്കുകയാണ്‌. പാടങ്ങളില്‍ പുല്ല്‌ മൂടിയതിനാല്‍ പോത്തുവളര്‍ത്തുന്നവരുടെ എണ്ണം വ്‌ര്‍ദ്ധിച്ചിട്ടുണ്ട്‌.

മാസങ്ങള്‍ മാതം പ്രായമുളള പോത്തിന്‍കുട്ടികളെ വാങ്ങി ഇത്തരം പാടങ്ങളില്‍ മേയാന്‍ വിടുന്നത്‌ ്‌ സാധാരണയാണ്‌. പോത്തിന്‍കുട്ടികള്‍ വളരുന്നതോടെ സമീപമുളള ജനവാസ കേന്ദ്രങ്ങളിലേക്ക്‌ എത്തുകയും വേലിക്കെട്ടുകള്‍ തകര്‍ത്ത്‌ കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്‌ പതിവാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഗ്രാമ പഞ്ചായത്ത നടപടിക്കൊരുങ്ങുന്നത്‌. റോഡുകളില്‍ ധാരാളം വാഹനാപകടങ്ങള്‍ക്കും ഇവ ഇടയാക്കുന്നതായി പരാതിയുണ്ട്‌. അപകടങ്ങളും കൃഷിനാശങ്ങളും ഉണ്ടാക്കുന്ന പോത്തുകളെ പിടിച്ചുകെട്ടി ലേലംചെയ്‌ത്‌ പരാതിക്കാര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുന്നറിയിപ്പ നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *