ലണ്ടന്‍: യുക്രൈന് അതിര്‍ത്തിയിലേക്കുള്ള റഷ്യയുടെ പടനീക്കങ്ങള്ക്കു പിന്നാലെ രണ്ട് യുദ്ധവിമാനങ്ങള്‍ ബ്രിട്ടിഷ് വ്യോമാതിര്‍ത്തി ലംഘിച്ചു. ഇത് ഏത് രാജ്യത്തിന്റേതെന്നു വ്യക്തമല്ല. ബ്രിട്ടന്റെ അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ മടക്കിയയച്ചതായി ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് വക്താവ് വ്യക്തമാക്കി.സ്വീഡനിലെ കാള്‍ ഗുസ്റ്റാഫ് രാജാവിന്റെ കൊട്ടാരത്തിനു സമീപത്തുകൂടി ഡ്രോണ്‍ പറത്തിയതിനാണു റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തത്.സ്റ്റോക്ക്ഹോമിലെ ഡ്രോട്ടിങ്ഹോം കൊട്ടാരത്തിനു സമീപത്തുനിന്നാണു 40 വയസുള്ള റഷ്യക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഭീകരവാദിയെന്നാണു സ്വീഡിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അണ്വായുധ കേന്ദ്രങ്ങള്‍ക്കു സമീപവും ഇയാള്‍ ഡ്രോണ്‍ പറത്തിയതായി സ്വീഡിഷ് പോലീസ് ആരോപിച്ചു.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

