കാസർകോട്: നീലേശ്വരം നഗരസഭയില്‍ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ ബയോ മെട്രിക് മസ്റ്ററിംഗ് നടത്താം. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താവുന്നതാണ്. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
കാസർകോട്: മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ അവസരം
