റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.68 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.67 കോടി കടന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമാണ്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനമാണ്. 24 മണിക്കൂറിനിടെ 402 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണു രോഗവ്യാപനം കൂടുതല്‍. വെള്ളിയാഴ്ച മാത്രം 43,211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനമായി കുതിച്ചുകയറിയ ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24,383 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ 75 ശതമാനവും പ്രതിരോധ വാക്സിനെടുക്കാത്തവരാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലാണു കോവിഡ് വ്യാപനം കൂടുതല്‍. വെള്ളിയാഴ്ച മാത്രം 23,459 പേര്‍ക്കാണു രോഗം ബാധിച്ചത്. 26 മരണങ്ങളും കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,956 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *